ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡിനെ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചു. 1991ൽ സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വർഷങ്ങൾക്ക് ശേഷമാണ് ആദ്യമായി ഒരു രാജ്യത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. ......
കൊച്ചി: തദ്ദേശ ഭരണ സമിതികളെ സഹായിക്കാൻ എല്ലാ സ്ഥലങ്ങളിലും മോണിട്ടറിംഗ് സെല്ലുകൾ രൂപീകരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. പാർടിയുടെ മുതിർന്ന നേതാക്കളും ഭരണ രംഗത്ത് പരിചയമുള്ളവരു തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരും അടങ്ങുന്നതാകും സെല്ലുകൾ. ......
കൊച്ചി: മുളയുല്പന്നങ്ങളുടെ വൈവിധ്യവും വൈജാത്യവും വീണ്ടും വിസ്മയിപ്പിക്കുകയാണ് എറണാകുളം ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം മൈതാനത്തില്‍ ആരംഭിച്ച ബാംബൂ ഫെസ്റ്റില്‍. കളിവസ്തുക്കള്‍ മുതല്‍ തുടരുന്നു പട്ടിക. ......
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി 22 വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും കൂടിക്കാഴ്ച നടത്തി. ......
പുസ്തകങ്ങള്‍ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികള്‍ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികള്‍ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു.
സോഷ്യല്‍ മീഡിയ റീലുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും അതിപ്രസരത്തില്‍ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ കെ.എല്‍.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങള്‍ക്കാകുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു.
അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുട്ടികളുടെ ആശയസംവാദങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്.
സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍ എന്ന ഈ വേദിയില്‍ ജനുവരി 7 മുതല്‍ 13 വരെയുള്ള (11-ാം തീയതി ഞായറാഴ്ച ഒഴികെ) എല്ലാ ദിവസങ്ങളിലും പ്രമുരായ വ്യക്തികള്‍ കുട്ടികളുമായി സംവദിക്കുന്നു.
സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍, കെ.വി. മനോജ്കുമാര്‍, അര്ജുന് പാണ്ഡ്യന്, എം. ......
കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റം കുറിച്ചുകൊണ്ട് കടന്നുവന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് കെഫോൺ അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്. സംസ്ഥാനത്തെ എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന ലക്ഷ്യത്തോടെ 2023-ൽ കേരള സർക്കാർ അവതരിപ്പിച്ച കെഫോൺ 1.4 ലക്ഷം കണക്ഷനുകൾ എന്ന സുപ്രധാന നാഴികകല്ലിലേക്ക് നീങ്ങുകയാണ്.
ഇൻ്റർനെറ്റ് എന്നത് മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ അത്യാവശ്യ ഘടകമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സാമൂഹിക വേർതിരിവോ, താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ചുള്ള വേർതിരിവോ ഇല്ലാതെ സംസ്ഥാനത്തുടെനീളം കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനാണ് കെഫോൺ ലക്ഷ്യമിടുന്നത്. ......
ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ഹൈക്കോർട്ട് ഫോർട്ട് കൊച്ചി റൂട്ടിലും രാത്രി 7 മണിക്ക് അവസാനിക്കും. തുടർന്ന് ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലുവരെ ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും സർവ്വീസ് ഉണ്ടാകും. ......
കൊച്ചി: ഡോക്ടര്‍മാരും നേഴ്സുമാരുമുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദൈവിക സ്പര്ശമുള്ളവരാണെന്നും എല്ലാ രോഗികള്‍ക്കും നീതി പൂര്‍വ്വമായ ചികില്‍സ നല്‍കുകയെന്നത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്വമാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെയും കുടുംബാഗംങ്ങളുടെയും സംഗമം ' ഹൃദയപൂര്‍വ്വം ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗം ഒന്നിന്റെയും അവസാനമല്ല മറിച്ച് ജിവീതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ......
തൃശൂർ: ജില്ലയിലെ മറ്റത്തൂരിൽ നടന്ന തദ്ദേശഭരണ സ്ഥാപനത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ നാടകീയ നീക്കങ്ങൾ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരെ കോൺഗ്രസ് - ബിജെപി അംഗങ്ങൾ ഒന്നിച്ചു. ......
കൊച്ചി : 2025 ലെ ക്രിസ്തുമസ് കാലഘട്ടത്തിലു ണ്ടാവുന്ന അനിഷ്ടസംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്കയുളവാക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ഗവർണറുടെ ഓഫീസിൽപോലും ക്രിസ്തുമസ് പ്രവർത്തി ദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഉൽക്കണ്ഠയുളവാക്കുന്നതാണ്. ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. ......